ഡല്‍ഹി: കിരണ്‍ബേദിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങളുടെ പ്രതികരണം. പാര്‍ട്ടി അംഗത്വം ഏറ്റെടുത്തയുടന്‍ ബേദി ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന മട്ടില്‍ വ്യാപക പ്രചരണം നടക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ഇതിനിടെ കിരണ്‍ബേദിയെ ഡല്‍ഹിയിലെ ഭാവി മുഖ്യമന്ത്രി എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ആര്‍എസ്എസിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ധൃതി പിടിച്ച് ഇത്തരം തീരുമാനങ്ങളില്‍ എത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ഒരു വനിത മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതില്‍ സന്തോഷമുണ്ടെന്നും, എന്നാല്‍ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമായിരിക്കണം അന്തിമതീരുമാനത്തിലെത്തേണ്ടതെന്നും ആര്‍എസ്എസ് മേധാവി സൂചിപ്പിച്ചതായാണ് വിവരം.
എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും, ബേദിയെ ഉയര്‍ത്തിക്കാട്ടുന്നത് മാധ്യമങ്ങളാണെന്നും ബിജെപി വൃത്തങ്ങള്‍ മോഹന്‍ ഭാഗവതിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിവാദത്തിലക്കും പോകരുതെന്നാണ് ആര്‍എസ്എസിന്റെയും, ബിജെപിയുടെയും താല്പര്യം.
ഇതിനിടെ ഭോപ്പാലില്‍ ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കുന്ന മോഹന്‍ ഭാഗവതുമായി ബിജെപി നേതാവും, കേന്ദ്രമന്ത്രിയുമായ ഉമാഭാരതി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡണ്ട് നന്ദകുമാര്‍ സിംഗ് ചൗഹാന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അരവിന്ദ് മേനോന് എന്നിവരും ഇന്നലെ മോഹന്‍ ഭാഗവതിനെ കണ്ടിരുന്നു. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അരവിന്ദ് മേനോന്റെ പ്രതികരണം.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ന്യു ഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു.ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീ സുരക്ഷയും, ശുചിത്വവുമായിരിക്കും തന്റെ മുന്‍ഗണനയിലുള്ള വിഷയങ്ങളെന്നും ബേദി ഇന്ന് പ്രതികരിച്ചു.
Discussion about this post