മിഡ്നാപൂര്‍: മുന്‍ ക്രിക്കറ്റ് താരവും നായകനുമായ സൗരവ് ഗാംഗുലിക്കെതിരെ വധഭീഷണി ഉയര്‍ത്തി കത്ത് അയച്ചതിന് ആരാധകന് അറസ്റ്റില്‍. നിര്‍മല്യ സമന്ത എന്ന 39കാരനെയാണ് പോലീസ് പിടികൂടിയത്. പോസ്റ്റലായാണ് ഇയാള്‍ ഭീഷണികത്തയച്ചത്. മിഡാപൂരിലെ വീട്ടില്‍ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ ഗാംഗുലിയുമായി ചേര്‍ന്നു നില്ക്കുന്ന നിരവധി ചിത്രങ്ങളുണ്ടായിരുന്നതായും ഇയാള്‍ കടുത്ത ഗാംഗുലി ആരാധകനാണെന്നും പോലീസ് പറഞ്ഞു.
ഈ മാസം 19ന് മിഡ്നാപൂരില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെയായിരുന്നു വധഭീഷണി മുഴക്കി കത്ത് ലഭിച്ചത്. സംഭവം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാംഗുലി തനിക്ക് ലഭിച്ച കത്തിനെപറ്റി തുറന്ന് പറഞ്ഞത്. കത്ത് വിതരണം ചെയ്ത കൊറിയര്‍ സര്‍വീസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
Discussion about this post