തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ സഹ മേൽശാന്തി തീ പകർന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് നിവേദ്യം.
10.30 ഓടെയാണ് ക്ഷത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നത്. നമ്പൂതിരി കെക്കേടത്ത് പരമേശ്വർ വാസുദേവൻ ഭട്ടതിരിപ്പാടാണ് മേൽ ശാന്തിയ്ക്ക് ദീപം കൈമാറിയത്. ഈ ദീപം മേൽ ശാന്തി സഹ മേൽശാന്തിമാർക്ക് കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരയടുപ്പിലുമാണ് സഹ മേൽശാന്തിമാർ തീ പകർന്നത്. ഇതിന് പിന്നാലെ സ്ത്രീകൾ പൊങ്കാല അടുപ്പുകൾ കത്തിച്ചു.
രണ്ട് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപുലമായി പൊങ്കാല ആഘോഷിക്കുന്നത്. അതിനാൽ വൻ ഭക്തജന തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപുതന്നെ ഭക്തർ ഇവിടെയെത്തി സ്ഥാനം ഉറപ്പിച്ചു.
Discussion about this post