വളരെ ഉന്നതമൂല്യങ്ങളുള്ള സംസ്‌കാരമാണ് ഇന്ത്യന്‍ സംസ്‌കാരം. അതിനാല്‍ തന്നെ ലോകത്തിന്റെ എവിടെപോയാലും ഇന്ത്യാക്കാര്‍ സാംസ്‌കാരികമായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യും.
മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമ്പരപ്പുണ്ടാക്കുന്ന രീതിയിലുള്ള ഇന്ത്യാക്കാരുടെ സല്‍ക്കാര രീതികള്‍ എക്കാലത്തും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇങ്ങനെ അതിഥി സല്‍ക്കാരം മൂലം കണ്‍ഫ്യൂഷനിലായി പോയ ഒരു അമേരിക്കന്‍ പൗരന്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
ഇദ്ദേഹം മുന്നറിയിപ്പൊന്നും നല്‍കാതെ വൈകുന്നേരം നാലുമണിക്ക് ഇന്ത്യന്‍ ഭവനത്തില്‍ കടന്നു ചെന്നു അദ്ദേഹത്തെ കണ്ടപ്പോഴെ അവര്‍ വലിയ രീതിയില്‍ തന്നെ സല്‍ക്കരിച്ചു. അവരുടെ ആതിഥ്യമര്യാദയും വിനയവുമൊക്കെ അമേരിക്കന്‍ പൗരനെ അമ്പരപ്പിച്ചുവെന്ന ് തന്നെ പറയാം. അത് അങ്ങനെ തന്നെ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പറയുകയും ചെയ്തു.
എന്നാല്‍ ഇതിനിടയില്‍ ചെറിയൊരു പ്രശ്‌നം വൈകുന്നേരം നാലുമണിക്കാണ് ചെന്നതെങ്കിലും അമേരിക്കക്കാരന് മുന്നില്‍ ഭക്ഷണ വിഭവങ്ങള്‍ നിരന്നു. അദ്ദേഹം വലിയ കണ്‍ഫ്യൂഷനിലായി ഇവര്‍ കൊണ്ടു വന്നു വെക്കുന്നതൊക്കെ കഴിച്ചില്ലെങ്കില്‍ അവര്‍ക്ക് പരിഭവമായെങ്കിലോ എന്ന് വിചാരിച്ചാണ് അദ്ദേഹം ടെന്‍ഷനിലായത്. ഒരു കണക്കിന് വീട്ടില്‍ നിന്നിറങ്ങിയ ശേഷം ഉടന്‍ തന്നെ ഈ സിറ്റുവേഷന്‍ എങ്ങനെ കൈകാര്യം ചോദിച്ച് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ അമേരിക്കക്കാരുടെ വീട്ടില്‍ ചെന്നാല്‍ ഒരു ഗ്ലാസ് വെള്ളമായിരിക്കും ലഭിക്കുക. ഇത് ഒരു ഭക്ഷ്യമേള തന്നെയുണ്ടായിരുന്നു എന്നാള്‍ അതെല്ലാം കഴിക്കാന്‍ താത്പര്യമുണ്ടെങ്കിലും സാധിക്കാതെ വരും അത് കൊണ്ട് അവര്‍ക്ക് പരിഭവം തോന്നുമോ എന്ന ചോദ്യത്തിന് നിരവധി പേരാണ് ഉത്തരം നല്‍കിയത്. ഇനി അങ്ങനെ സല്‍ക്കരിക്കുമ്പോള്‍ കുറച്ച് എടുത്തിട്ട് എനിക്കിത്രയും മതിയെന്ന് അവരെ അറിയിച്ചാല്‍ മതിയെന്ന് ഇന്ത്യാക്കാരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് മറുപടി നല്‍കി.
Discussion about this post