ന്യൂഡൽഹി: ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ഹൈദരാബാദ് ആയിരുന്നു തലസ്ഥാനമെങ്കിലും തെലങ്കാന സംസ്ഥാന രൂപീകരണത്തോടെ ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായി ഇത് കുറച്ച് വർഷങ്ങളിലേക്ക് നിലനിർത്തുകയായിരുന്നു. കൃഷ്ണ നദീതീരത്തുളള അമരാവതി ആയിരിക്കും തലസ്ഥാന നഗരമെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.
ഒൻപത് വർഷം മുൻപാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. ഡൽഹിയിൽ നടന്ന പരിപാടിയിൽ വിശാഖപട്ടണത്ത് മാർച്ചിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിലേക്ക് അദ്ദേഹം നിക്ഷേപകരെ ക്ഷണിച്ചു.
വരും ദിവസങ്ങളിൽ വിശാഖപട്ടണം തലസ്ഥാനമാക്കിയുളള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തന്റെ ഓഫീസ് ഉൾപ്പെടെ ഏതാനും മാസങ്ങൾക്കുളളിൽ വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി. മാർച്ച് 3 നും 4 നുമാണ് വിശാഖപട്ടണത്ത് ആഗോള നിക്ഷേപക സംഗമം നടക്കുക.
സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ഏറെ അനുകൂലമായ സാഹചര്യമാണ് സർക്കാർ ഒരുക്കിയിട്ടുളളതെന്നും ജഗൻമോഹൻ റെഡ്ഡി അവകാശപ്പെട്ടു.
Discussion about this post