ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണങ്ങളില്‍ ഒരു പ്രധാനിയാണ് ഇഡ്ഡലി. വളരെ ലൈറ്റും എന്നാല്‍ പോഷകങ്ങള്‍ കൊണ്ട് നിറഞ്ഞതുമാണ് ഈ ഭക്ഷണമെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ പരമ്പരാഗത രീതിയിലുള്ള ഇഡ്ഡലി പോഷക സമ്പന്നമാണോ എന്നാല്‍ അതില്‍ അല്‍പ്പം തര്‍ക്കമുണ്ടെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകളുടെ അഭിപ്രായം.
കാരണം ഏറ്റവും നല്ല ഇഡ്ഡലിയില്‍ പോലും 2 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇത് ഒരു പൂരിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനിന് സമാനമാണ്. ഇഡ്ഡലിയില്‍ ഉഴുന്ന് എത്ര കൂടുന്നുവോ അതിനനുസരിച്ച് പ്രോട്ടീന്‍ ലെവലും ഉയരും. ഇനി എങ്ങനെ നമുക്ക് ഇഡ്ഡലി ഏറ്റവും നല്ല പോഷക പ്രദമായ ഭക്ഷണങ്ങളിലൊന്നായി മാറ്റിയെടുക്കാം. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം പരമ്പരാഗത രീതി പിന്‍ പറ്റുക.
അതായത് മുന്‍കാലങ്ങളില്‍ ഇഡ്ഡലിയെ ഇഡികാര എന്നായിരുന്നു വിളിച്ചിരുന്നത് എന്തായിരുന്നു അതിന് കാരണം. ഇഡലിമാവില്‍ ഉഴുന്നു മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് ചിലവ് കുറയ്ക്കലിന്റെ ഭാഗമായാണ് അരിയും ചേര്‍ത്ത് തുടങ്ങിയത്. ഇനി അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല.
പകരം മാവിന് മൂന്നില്‍ ഒന്ന് മാത്രം അരിയെടുത്താലും മതി നല്ല പോകസമൃദ്ധവും സുന്ദരവും രുചികരവുമായ ഇഡ്ഡലി ലഭിക്കും. കാഞ്ചിപുരം ഇഡ്ഡലിയെ്ന്ന് കേട്ടിട്ടുണ്ടോ ഇത്തരത്തിലുള്ള ഇഡ്ഡലി പോഷകസമൃദ്ധമാണ് കാരണം ഇതില്‍ സോയാ ബീന്‍സും കൂടി അടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള വെറൈറ്റി ഇഡ്ഡലികള്‍ ഉണ്ടാക്കി കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post