കോഴിക്കോട്: വടകരക്കാരുടെ രക്ഷകനായി തീര്‍ന്നിരിക്കുകയാണ് ബംഗാളുകാരനായ ധനഞ്ജയ് റോയി. ദേശീയപാതയോരത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ സമയോചിതവും അവസരോചിതവുമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്.
അന്ന് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന പെട്രോള്‍, പമ്പിന്റെ അറയിലേക്ക് നിറയ്ക്കുന്ന ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു ധനഞ്ജയ്. ഇതിനിടയിലാണ് പമ്പിന്റെ തൊട്ടുമുന്നില്‍ വച്ചിരുന്ന ബൈക്കിന് തീപടരുന്നത് അദ്ദേഹം കാണുന്നത്. തീ ആളിപ്പടര്‍ന്നതോടെ അപകടം മണത്ത ധനഞ്ജയ് അല്‍പ്പം പോലും സമയം കളയാതെ തന്നെ ഓടിയെത്തുകയും പമ്പില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്‌സറ്റിന്‍ഗ്യുഷറെടുത്ത് വേഗത്തില്‍ തീയണക്കുകയുമായിരുന്നു.
ധനഞ്ജയ്യുടെ ഇത്തരത്തിലുള്ള സമയോചിത ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വലിയൊരു ദുരന്തത്തിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.
എട്ടുവര്‍ഷം മുമ്പാണ് ധനഞ്ജയ് തൊഴിലിനായി കേരളത്തിലെത്തിയത്. അഞ്ചുവര്‍ഷമായി അദ്ദേഹം ഇതേ പമ്പിലെ തന്നെ ജോലിക്കാരനാണ്. കൊയിലാണ്ടിയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുമ്പോള്‍ കളഞ്ഞു കിട്ടിയ 36,000 രൂപ തിരിച്ചു നല്‍കി മാതൃകയായ ആള്‍ കൂടിയാണ് ധനഞ്ജയ്.
Discussion about this post