Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

യൂസഫലിക്ക് 10 കോടി നൽകാൻ മറുനാടന് വേണ്ടി പണപ്പിരിവ്; നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്; തട്ടിപ്പിന്റെ പുതിയ രൂപം; ആസൂത്രിതമെന്ന് പരാതി ഉയരുന്നു

by Brave India Desk
Apr 21, 2023, 01:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: എംഎ യൂസഫലിക്ക് അപകീർത്തിക്കേസിൽ 10 കോടി രൂപ നൽകാൻ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് ഉൾപ്പെടുത്തി വ്യാജ ഫോട്ടോഷോപ്പ് കാർഡ് ചമച്ച് സമൂഹമാദ്ധ്യമങ്ങളിൽ തട്ടിപ്പിന് നീക്കം. അപകീർത്തികരമായ വാർത്ത നൽകിയതിന്റെ പേരിൽ 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യവസായി എംഎ യൂസഫലി ഷാജൻ സ്‌കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പേരിലാണ് വ്യാജ ഫോട്ടോഷോപ്പ് കാർഡ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

പണം പിരിച്ചുനൽകാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന ആഹ്വാനത്തോടെയാണ് ഫോട്ടോഷോപ്പ് കാർഡ് പ്രചരിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടാണ് കാർഡിൽ നൽകിയിരിക്കുന്നത്. അക്കൗണ്ട് ഉടമയുടെ പേര് പെട്ടന്ന് മനസിലാകാത്ത രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചുരുക്കരൂപം സിഎംഡിആർഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കാർഡ് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ തട്ടിപ്പ് ലക്ഷ്യം വെക്കുന്നുണ്ടെന്ന സംശയം ഉയർന്നുകഴിഞ്ഞു.

Stories you may like

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടെ ദുരിതാശ്വാസ നിധി അക്കൗണ്ടിന്റെ വിവരങ്ങൾ ഉണ്ട്. ഇതിലെ ഒരു അക്കൗണ്ടാണ് ഐഎഫ്എസ്‌സി കോഡ് സഹിതം കൃത്യമായി കാർഡിൽ ഉൾപ്പെടുത്തിയത്. ക്യൂആർ കോഡും നൽകിയിട്ടുണ്ട്.നിരവധി ഗ്രൂപ്പുകളിൽ ഇതിനോടകം കാർഡ് പ്രചരിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിക്കാനുളള ആസൂത്രിതമായ നീക്കമാണിതിന് പിന്നിലെന്നും സംശയിക്കുന്നു.

മുസ്ലീം വ്യക്തിഗത നിയമം അനുസരിച്ച് പെൺമക്കളാണെങ്കിൽ സ്വത്തുക്കളുടെ അവകാശം അവർക്ക് പൂർണമായി ലഭിക്കണമെന്നില്ല. ഇതുമായി ബന്ധപ്പെടുത്തി എംഎ യൂസഫലിയെയും കുടുംബത്തെയും പരാമർശിക്കുന്ന വീഡിയോയുടെ പേരിലാണ് നോട്ടീസ്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വീഡിയോയിലായിരുന്നു യൂസഫലിയുടെ കാര്യം പരാമർശിച്ചത്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസങ്ങൾക്കുളളിൽ സ്വന്തം മാദ്ധ്യമത്തിലൂടെയും മറ്റ് അച്ചടി മാദ്ധ്യമങ്ങളിലൂടെയും മാപ്പ് പറയണമെന്നും പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം തുടർ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.

മറുനാടനിൽ പോസ്റ്റ് ചെയ്ത വീഡിയോ യൂസഫലിയുടെ മതവികാരത്തെ ഹനിച്ചുവെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മതനിന്ദാ പരാമർശമാണെന്നും പൊതുജനങ്ങൾക്കിടയിൽ ഇസ്ലാമോഫോബിയ വളർത്താൻ ലക്ഷ്യമിട്ടാണ് മറുനാടൻ വീഡിയോ ചമച്ചതെന്നും നോട്ടീസിൽ ആരോപിക്കുന്നു.

Tags: Yusuffali MAMA YusuffaliMarunadan MalayaleeChief editorMarunadan MalayaliTrending MalayalamFact check newsmalayalam newsshajan skariahFact Check
Share2TweetSendShare

Latest stories from this section

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

Discussion about this post

Latest News

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies