ഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലില്‍ ലിബിയയില്‍ ഐസിസ് സംഘം തട്ടിക്കൊണ്ടുപോയ ഡോക്ടര്‍ രാമമൂര്‍ത്തിയ്ക്ക് മോചനം. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഡോക്ടറെ മോചിപ്പിച്ച കാര്യം പുറത്ത് വിട്ടത്. വെടിയേറ്റ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആണുള്ളതെന്നും രാമമൂര്‍ത്തിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
18 മാസങ്ങള്‍ക്ക് മുമ്പാണ് രാമമൂര്‍ത്തിയെ ലിബിയയില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ല സ്വദേശിയാണ് രാമമൂര്‍ത്തി.
We have rescued Dr.Ramamurthy Kosanam in Libya. Dr.Kosanam has suffered a bullet injury. We are bringing him to India shortly. 1/
— Sushma Swaraj (@SushmaSwaraj) February 21, 2017
Discussion about this post