ഡല്‍ഹി ; പശ്ചിമബംഗാളില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. സംഭവം നടുക്കമുണ്ടാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ പള്ളി ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി.ഈ രണ്ട് സംഭവങ്ങളും ആശങ്കയുണ്ടാക്കുന്നതായും ഇത് സംബന്ധിച്ച് ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പത്ത് പേരാണ് ഇതുവരെ പിടിയിലായത്.എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമെ ഇവരില്‍ ആരൊക്കെ ഉള്‍പ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിക്കാനാകൂ. സിസിടിവി ദൃശ്യങ്ങളില്‍ നാലു പേരുടെ മുഖമാണ് പതിഞ്ഞിരിക്കുന്നത്. ഇവര്‍ കുറ്റവാളികളാണെന്നു തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ നല്കാന് കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചതായി പൊലീസ് മേധാവി അര്നാബ് ഘോഷ് അറിയിച്ചു.
Discussion about this post