യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി.
കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം തോന്നുന്നു. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനം തോന്നി തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമാണ് അരങ്ങേറിയത്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണം. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. മാതൃകാപരമായി ശിക്ഷ ലഭിച്ചാല്‍ ഇത്തരം അക്രമങ്ങള്‍ ഭാവിയില്‍ കുറയും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
Discussion about this post