തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന് റോബിന് വടക്കും ചേരിയെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ജയശങ്കര്‍ . വൈദികനെ നിയമത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ വിശ്വാസികളും ഉപവസിക്കണമെന്നും ജയശങ്കര്‍ കളിയാക്കുന്നു.
സഖാവ് ഫാരിസ് അബൂബക്കര്‍ ദീപിക ഭരിക്കുമ്പോള്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും പത്രാധിപരുമായിരുന്നു റോബിനെന്നും ജയശങ്കര്‍ വെളിപ്പെടുത്തുന്നു.
ഈ ദുരാരോപണത്തിനു പിന്നില്‍ കുലം കുത്തികളും മാദ്ധ്യമ സിന്ഡിക്കേറ്റുമാണെന്നും ഫാരിസ് മുതലാളി മുഖ്യമന്ത്രിയോട് പറഞ്ഞ് പാവം റോബിനെ രക്ഷിക്കണമെന്നും ജയശങ്കര്‍ കളിയാക്കുന്നു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
[fb_pe url=”https://www.facebook.com/AdvocateAJayashankar/posts/1104356489694076:0″ bottom=”30″]
Discussion about this post