കൊച്ചി: മാണിയ്ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് സംവിധായകന് ആഷിഖ് അബു നേരത്തെ ഇട്ട ഫേസ് ബുക്ക് പോസ്റ്റായിരുന്നു. അഷ്ടിയ്ക്ക് വകയില്ലാത്ത സാറിന് എന്റെ വക അഞ്ഞൂറ് എന്ന അഷിഖിന്റെ പോസ്റ്റിന്റെ ചുവടു പിടിച്ച് നടന്ന സോഷ്യല്‍ മീഡിയ പ്രചരണം മാണിയ്ക്കെതിരായ വികാരം ശക്തമാക്കുന്നതില്‍ പങ്കു വഹിച്ചു.
ഇതിന് ശേഷം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഷിഖ് അബുവിട്ട ഫേസ് ബുക്ക് പോസ്റ്റും ഏറെ ചര്‍ച്ചയക്ക് വഴിവച്ചിരിക്കുകയാണ്.
‘ഈ നാട്ടിലെ ജനങ്ങളെ മുഴുന്‍ സസ്പെന്റ് ചെയ്യണം’ എന്നാണ് ആഷിഖ് അബുവിന്റെ പുതിയ പോസറ്റ്. നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി അതിക്രമം കാണിച്ച ഇടത് എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസറ്റ്,
ഫേസ്ബുക്കില്‍ വൈറലായ പോസ്റ്റ് ആഷിഖ് അബുവിന്റെ ഇടത്പക്ഷ അനുഭാവത്തിന്റെ തുറന്ന പ്രകടനമാണന്നാണ് ഒരു വിലയിരുത്തല്‍. നിയമസഭയില്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുത്തതില്‍ തെറ്റില്ലെന്നും, എന്നാല്‍ ഭരണകക്ഷി എംഎല്‍എ മാര്‍ക്കെതിരെ കൂടി നടപടി വേണമെന്നുമാണ് പ്രതിപക്ഷത്തെ ചില നേതാക്കന്മാര് വരെ പ്രതികരിച്ചത്. എന്നാല്‍ സസ്പെന്‍ഷനെ എതിര്‍ക്കുന്ന വിധത്തില്‍ ആഷിഖ് പ്രതികരിച്ചത് പലരെയും അത്ഭുതപ്പെടുത്തി.
ആഷിഖ് അബുവിന്റെ സിപിഎം അനുഭാവം നേരത്തെ തന്നെ സജീവചര്ച്ചയായിരുന്നെങ്കിലും ഇടത് പക്ഷ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുന്നത് ഇതാദ്യമായാണ് എന്നാണ് വിലയിരുത്തല്‍. അടുത്ത തെരഞ്ഞെടുപ്പില്‍ പല സിനിമ പ്രവര്‍ത്തകരും എല്‍ഡിഎഫ് സീറ്റ് ലഭിക്കാന്‍ കയ്യും മെയ്യും മറന്ന് ഇറങ്ങിയിരിക്കുകയാണെന്ന് യൂഡിഎഫ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
Discussion about this post