തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളെജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് തേടി ഒന്നര മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്നും വിമര്‍ശനമുണ്ട്.
പാമ്പാടി നെഹ്റു കോളെജ്, കോട്ടയം മറ്റക്കരയിലെ ടോംസ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളും സ്വീകരിച്ച നടപടികളും തേടിയാണ് മാനവവിഭവശേഷി മന്ത്രാലയവും എഐസിടിഇയും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ജനുവരി 19നാണ് ഇക്കാര്യം ആവശ്യപ്പെട്ട് എഐസിടിഇ സംസ്ഥാനത്തിന് കത്ത് അയക്കുന്നത്. എന്നാല്‍ ഇതുവരെ വിദ്യാഭ്യാസവകുപ്പോ സര്‍ക്കാരോ ഇതിന് മറുപടി നല്‍കിയിട്ടില്ല.
അതേസമയം സ്വാശ്രയ കോളെജുകളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്ന് സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ മറ്റക്കര ടോംസിന്റെ അഫിലിയേഷന് റദ്ദാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാമ്പാടി നെഹ്റു കോളെജില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലും അംഗീകരിച്ചിരുന്നു.
Discussion about this post