ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡല്‍ഹി കോടതി. കെജ്രിവാളിന് നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്നും കര്കര്ഡുമ കോടതി നിരീക്ഷിച്ചു.
അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകുകയോ ഹാജരാകാന്‍ കഴിയാത്തതിന്റെ കാരണം അറിയിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുന്‍പ് ്ഹാജരാകണമെന്ന് ഉത്തരവിട്ടു. ഇതോടൊപ്പം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിനോടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post