ദേശിയ ചലചിത്ര പുരസ്കാരങ്ങള്‍ക്കുള്ള സ്ക്രീനിംഗ് നടന്നു കൊണ്ടിരിക്കെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മനോരമയ്ക്ക് സ്വാര്‍ത്ഥ താല്പര്യമുണ്ടെന്ന് സംവിധായകന് ഡോ.ബിജു. കള്ള വാര്‍ത്തയുണ്ടാക്കി അവസാന റൗണ്ടിലേക്കുള്ള സിനിമകളുടെ സാദ്ധ്യതകളെ അട്ടിമറിക്കുകയാണ് മനോരമ ചെയ്യുന്നത്. താല്പര്യമുള്ള ഏതോ ചില കച്ചവട സിനിമ ആദ്യ റൗണ്ടില്‍ പുറത്തു പോയത് തിരികെ വിളിപ്പിക്കുക എന്നതാണ് മനോരമയുടെ ഉദ്ദേശമെന്നും ബിജു കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ.ബിജുവിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങല്ക്കായുള്ള ജൂറി സ്ക്രീനിംഗ് നടന്നു കൊണ്ടിരിക്കുകയാണ് . അവസാന റൌണ്ടിലെ പകുതി ചിത്രങ്ങളുടെ പോലും സ്ക്രീനിംഗ് തീര്‍ന്നിട്ടില്ല എങ്കിലും മലയാള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആഘോഷിച്ചു തുടങ്ങി . യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത സാങ്കല്പ്പികമായ വാര്‍ത്തകള്‍ വന്നു തുടങ്ങി . സാധാരണ നിലയില്‍ പ്രാദേശിക ജൂറി അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക രഹസ്യമാണ് . ചിലപ്പോള്‍ ചില മാധ്യമങ്ങള്‍ക്ക് അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ സൂചനകള്‍ ലഭ്യമായേക്കാം . ഏതായാലും ഇത്തവണ ആദ്യം വന്ന വാര്‍ത്തകള്‍ 11 മലയാള ചിത്രങ്ങള്‍ പ്രാദേശിക ജൂറി തിരഞ്ഞെടുത്തു എന്നാണ് . മാധ്യമങ്ങളില്‍ ആ ചിത്രങ്ങളുടെ പേരുകളും വന്നു . ഈ ചിത്രങ്ങള്‍ തന്നെയാണ് മുകളിലേക്ക് തിരഞ്ഞെടുത്തത് എങ്കില്‍ തീര്‍ച്ചയായും അത് ഒരു നല്ല തിരഞ്ഞെടുപ്പാണ് എന്നാണ് എനിക്ക് തോന്നുന്നത് . സിനിമയെ ഗൌരവമായി കണക്കാക്കുന്ന സിനിമകള്‍ ആണ് ഇവയില്‍ ഭൂരിഭാഗവും . കൂടുതലും പുതിയ ചെറുപ്പക്കാരുടെ വേറിട്ട സിനിമകള്‍ . കച്ചവട സിനിമകള്‍ക്ക് അപ്പുറം സിനിമ ഒരു കലാ മാധ്യമം എന്ന നിലയില്‍ ഉപയോഗിക്കുന്ന ധീരമായ കുറെ സിനിമകള്‍ ആണ് അവസാന റൌണ്ടിലെത്തിയത് എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി .
പക്ഷെ ഇന്ന് എക്സ്ക്ലുസീവ് എന്ന പേരില്‍ മനോരമ ചാനല്‍ പുറത്തു വിട്ട ഒരു വാര്‍ത്ത! കണ്ടപ്പോള്‍ ലജ്ജ തോന്നി . മാധ്യമ പ്രവര്‍ത്തനം എത്ര മാത്രം അധപ്പതിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം . വാര്‍ത്ത! ഇതാണ് ദേശീയ പുരസ്കാരത്തിന്റെ ജൂറിയില്‍ അഭിപ്രായ ഭിന്നത . മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത പ്രാദേശിക ജൂറി അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുത്തത് നിലവാരമില്ലാത്ത (?) സിനിമകള്‍ ആയതിനാലും ചില മികച്ച (?) ചിത്രങ്ങള്അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കാതിരുന്നതിനാലും ഫൈനല്‍ ജൂറി എല്ലാ മലയാള സിനിമകളും വീണ്ടും കാണും . പ്രിയപ്പെട്ട മനോരമ റിപ്പൊര്ട്ടറെ. എവിടുന്നാണ് താങ്കള്‍ക്കീ അസംബന്ധ വാര്‍ത്ത! കിട്ടിയത് . എന്താണീ വാര്‍ത്തയുടെ സോര്‍സ്? . പത്ര പ്രവര്‍ത്തനത്തിന് ആധാരം കേട്ട് കേള്‍വിയും ഊഹോപോഹവും ആണോ ? . മനോരമയുടെ കാര്യം ആയതു കൊണ്ട് ഇത്തരം വാര്‍ത്തകള്‍ പുതുമ അല്ല എന്നറിയാം . എങ്കിലും ഇത്തരം അസംബന്ധ വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് കുറഞ്ഞ പക്ഷം ദേശീയ പുരസ്കാരത്തിന്റെ ജൂറി പ്രവര്‍ത്തിക്കുന്ന രീതി എങ്ങനെ എന്നെങ്കിലും നിയമാവലി നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കാമയിരുന്നില്ലേ . അതോ മനോരമ റിപ്പോര്ട്ടറാവാന് ബോധം വേണ്ട എന്നത് പോലെ വായനയും വേണ്ട എന്നാണോ .
ദേശീയ പുരസ്കാരത്തിന്റെ നിയമാവലി വായിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും പ്രാദേശിക ജൂറി തിരഞ്ഞെടുത്ത സിനിമകള്‍ മാത്രമാണ് ഫൈനല്‍ ജൂറി കാണുന്നത് . വേണമെങ്കില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഒഴിവാക്കപ്പെട്ട സിനിമകള്‍ ഫൈനല്‍ ജൂറിക്ക് റീ കാള്‍ ചെയ്യാം . പക്ഷെ അതിനു ഫൈനല്‍ ജൂറിയുടെ ഭൂരിപക്ഷം ആളുകളുടെ വോട്ട് ലഭിക്കണം . അതുകൊണ്ട് തന്നെ ഇത് വളരെ അസാധാരണം ആയെ ഇത് സംഭവിക്കു . മലയാളം തമിഴ് ഉള്‍പ്പെട്ട സൌത്ത് 1 പ്രാദേശിക ജൂറി കാണുന്നത് ഏകദേശം 80 ഓളം ചിത്രങ്ങള്‍ ആണ് . ഇതില്‍ നിന്നും 30 % ല്‍ കൂടാത്ത മികച്ച ചിത്രങ്ങള്‍ ആണ് പ്രാദേശിക ജൂറി ഫൈനല്‍ ജുറിക്കായി തിരഞ്ഞെടുത്ത് നല്‍കുന്നത് . ഇങ്ങനെ എല്ലാ ഭാഷകളില്‍ നിന്നുമായി 5 പ്രാദേശിക ജൂറികള്‍ സിനിമകള്‍ തിരഞ്ഞെടുത്താണ് ഫൈനല്‍ ജൂറിക്ക് നല്‍കുന്നത് . ഇത്തരത്തില്‍ ആദ്യ പരിഗണനയ്ക്ക് വന്ന ഏകദേശം 250 ലധികം ചിത്രങ്ങളില്‍ നിന്നും 5 പ്രാദേശിക ജൂറി തിരഞ്ഞെടുത്തു നല്കുന്ന 80 ഓളം ചിത്രങ്ങള്‍ ആണ് ഫൈനല്‍ ജൂറിയുടെ മുന്പില് വരുന്നത് . ഒരു കാരണവശാലും പ്രാദേശിക ജൂറി പുറന്തള്ളിയ മുഴുവന്‍ ചിത്രങ്ങളും ഫൈനല്‍ ജൂറി കാണുകയില്ല . അതിനു നിയമവുമില്ല , അത് പ്രായോഗികവുമല്ല . ഇത് മനസ്സിലാക്കാതെ വിഡ്ഢിത്തരം വിളമ്പരുത് മനോരമാക്കരാ . അത് മാത്രവുമല്ല അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുത്ത സിനിമകള്‍ നിലവാരം ഇല്ലാത്തതാണ് എന്ന് ആരാണ് നിശ്ചയിച്ചത് . ഫൈനല്‍ ജൂറി അവസാന റൌണ്ടിലെത്തിയ ചിത്രങ്ങള്‍ പകുതി പോലും കണ്ടു തീര്‍ന്നിട്ടില്ല . മാര്ച് 7 നു തുടങ്ങിയ ഫൈനല്‍ ജൂറി സ്ക്രീനിംഗ് മാര്‍ച്ച് 16 ആകുമ്പോള്‍ കൂടിപ്പോയാല്‍ 45 സിനിമകള്‍ അല്ലെ എല്ലാ ഭാഷയില്‍ നിന്നുമായി കണ്ടിട്ടുണ്ടാകൂ .ഇനിയും പത്തിലധികം ദിവസങ്ങള്‍ സിനിമകള്‍ കാണാന്‍ കിടക്കുന്നു . ഇത്ര വേഗം തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ നിലവാരം ആരാണ് അളന്നത് ? . ഫൈനല്‍ ജൂറിക്ക് മുന്പില് വന്ന ചിത്രങ്ങള്‍ കണ്ടു പുരസ്കാരങ്ങള്‍ നിര്‍ണ്ണയിക്കുക എന്നതിനപ്പുറം തിരഞ്ഞെടുത്തു വന്ന ചിത്രങ്ങള്‍ നിലവാരം ഇല്ലാത്തതാണ് നിലവാരം ഉള്ള ചിത്രങ്ങള്‍ ഒഴിവാക്കി എന്നൊക്കെ ഫൈനല്‍ ജൂറിക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക . ഒഴിവാക്കിയ ചിത്രങ്ങള്‍ അവര്‍ കണ്ടിട്ടുമില്ലല്ലോ . അപ്പോള്‍ ഈ വാര്‍ത്തയുടെ അസംബന്ധം ഒന്ന് ആലോചിച്ചു നോക്കു . ( 40 ലധികം ചിത്രങ്ങള്‍ വിവിധ ഭാഷകളില്‍ നിന്നും ഇനിയും ഫൈനല്‍ ജൂറി കാണാന്‍ ബാക്കിയുണ്ട് എന്നിരിക്കെ മികച്ച നടനുള്ള പട്ടികയില്‍ അവസാന റൌണ്ടിലെത്തിയ നടന്മാരുടെ പേര് പോലും ഇത്തവണ മനോരമ വളരെ മുന്നേ പ്രവചിച്ചു കളഞ്ഞു എന്നതും ഓര്‍ക്കുക )
ഈ വാര്‍ത്ത! ഒരു അസംബന്ധം എന്ന് കരുതേണ്ട . ഇതിനു പിന്നില്‍ മനോരമയ്ക്ക് കൃത്യമായ ചില ലക്ഷ്യം ഉണ്ട് എന്ന് കരുതാം . താല്പര്യമുള്ള ഏതോ ചില കച്ചവട സിനിമ ആദ്യ റൌണ്ടില്‍ പുറത്തു പോയത് തിരികെ വിളിപ്പിക്കുക എന്നതാണ് ആ ലക്ഷ്യം . അത് എന്തുമായിക്കോട്ടെ അതിനു വേണ്ടിഅവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ നിലവാരം ഇല്ലാത്തതാണ് എന്നൊക്കെ തട്ടി വിട്ടാല്‍ അത് അടി കൊള്ളാത്തതിന്റെ സൂക്കേട് ആണ് . അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളെ അപമാനിക്കല്‍ ആണത് . അതിനുമപ്പുറം ഫെയിക്ക് വാര്‍ത്ത ഉണ്ടാക്കി ഈ സിനിമകളുടെ സാദ്ധ്യതകളെ അട്ടിമറിക്കുകയാണ് .
ഫൈനല്‍ ജൂറി ഇതുവരെയും അവസാന റൌണ്ടിലെ പകുതി സിനിമകള്‍ പോലും കണ്ടു തീര്‍ന്നിട്ടില്ല എന്നിരിക്കെ ഇത്തരം ഒരു കള്ള വാര്‍ത്ത നല്‍കുന്നത് മനോരമയുടെ ചില സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടിയാണ് . മാധ്യമ പ്രവര്‍ത്തനത്തിന്റെ അപചയം ആണിത് . കുറച്ചു ചെറുപ്പക്കാരുടെ ധീരമായ സിനിമാ ശ്രമങ്ങള്‍ ആണ് ഇത്തവണ മലയാളത്തില്‍ നിന്നും അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ചില പൈങ്കിളി സിനിമകള്‍ തഴയപ്പെട്ടത് മനോരമയ്ക്ക് വിഷമം ഉണ്ടാക്കിയേക്കാം . പക്ഷെ മലയാളത്തിലെ കലാ മൂല്യ സിനിമകളെ അംഗീകരിച്ച ഒരു പ്രാദേശിക ജൂറിയാണ് ഇത്തവണ ഉണ്ടായത് . ഈ നല്ല സിനിമകള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യം ഈ അകാലത്തിലുള്ള വാര്‍ത്തയ്ക്കു പിന്നില്‍ ഉണ്ട് . ഏതെങ്കിലും പൈങ്കിളി സിനിമകള്‍ റീ കാള്‍ ചെയ്യിക്കാന്‍ വേണ്ടി യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ എക്സ്ക്ലുസ്സിവ് ആക്കുന്ന മാധ്യമ പ്രവര്‍ത്തനം നല്ലതാണോ എന്ന് ചാനല്‍ ആലോചിക്കുന്നത് നന്ന് .
അനുബന്ധം കേരളത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കോമാളിത്തരം ആക്കിയ ഭാഗ്യരാജും ഭാരതിരാജയും ഇത്തവണ ദേശീയ പുരസ്കാരത്തിന്റെ ഫൈനല്‍ ജൂറിയില്‍ ഉണ്ട് എന്നതിനാല്‍ എന്തും പ്രതീക്ഷിക്കാം , കരുതിയിരിക്കുക, ഏത് ആപത്തും പ്രതീക്ഷിക്കാം .. …
Discussion about this post