ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഊര്‍ജ്ജിതമാക്കിയ ആദായനികുതി പരിശോധനയുടെ ഭാഗമായി, കള്ളപ്പണം വെളുപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന നിരവധി ബിനാമി കമ്പനികളും നിരീക്ഷണത്തിലാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. നിയമപരമായാണോ ഇവ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതി പരിശോധിക്കുകയാണെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്മാന് സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
രാജ്യത്ത് ഒരു കമ്പനികളെയും ബിനാമി കമ്പനികളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. സ്വന്തംനിലയില്‍ വിവരങ്ങള്‍ കൈമാറാന്‍ മുന്നോട്ടുവരാത്ത കമ്പനികള്‍ക്കെതിരേ ആദായനികുതി വകുപ്പ് കടുത്ത നടപടികളിലേക്കു കടക്കുമെന്നും സുശീല്‍ ചന്ദ്ര മുന്നറയിപ്പ് നല്കി. തുടര്‍ പരിശോധനയില്‍ പരാജയപ്പെടുന്ന പക്ഷം ഇത്തരം കമ്പനികളെ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍നിന്നു നീക്കംചെയ്യും.
Discussion about this post