തൃശ്ശൂര്‍: ഇന്ത്യയില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാവുന്ന പുതിയ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് മൊബൈലില്‍ 1099 രൂപയ്ക്കാണ് പരിധിയില്ലാതെ വിളിക്കാനും ഡാറ്റ ഉപയോഗിക്കാനും കഴിയുക.STVspaceDATA 1099 എന്ന് എസ്.എം.എസ്. ചെയ്താല്‍ മതി. കാലാവധി 30 ദിവസം.
339 രൂപയ്ക്ക് ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാം. ഒരു ജിബി ഡാറ്റ സൗജന്യമാണ്.STVspaceCOMBO 339 എന്നാണ് എസ്.എം.എസ്. ചെയ്യേണ്ടത്. 146 രൂപയ്ക്ക് എല്ലാ ബി.എസ്.എന്‍.എല്‍. നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാനും 300 എം.ബി. ഡാറ്റാ ഉപയോഗിക്കാനും കഴിയും. ഈ രണ്ട് പ്ലാനുകളുടെയും കാലാവധി 28 ദിവസം.
ഇന്റര്‍നെറ്റ് മാത്രം ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉണ്ട്. 78 രൂപയ്ക്ക് രണ്ട് ജി.ബി. ഡാറ്റ അഞ്ചു ദിവസത്തേക്കും 292 രൂപയ്ക്ക് എട്ട് ജി.ബി. ഡാറ്റാ 30 ദിവസത്തേക്കും ഉപയോഗിക്കാം.
ഇതിനായി STVspaceDATA 78,292 എന്നിങ്ങനെ എസ്.എം.എസ്. ചെയ്യണം. 123ലേക്കാണ് എല്ലാ സന്ദേശങ്ങളും അയക്കേണ്ടത്. 599 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും വിളിക്കാന്‍ പരിധിയില്ല. ആറ് ജി.ബി. ഡാറ്റ സൗജന്യം.
Discussion about this post