ഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്കിയ വിശദീകരണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്, പാര്‍ട്ടി ഓഫീസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പാനല്‍ പട്ടികയില്‍ ഇല്ലാത്ത വ്യക്തിയായതിനാല്‍ അദ്ദേഹം സമര്‍പ്പിച്ച വിശദീകരണം സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ഇതുകൂടാതെ വരുന്ന മാര്‍ച്ച് പത്തിന് മുമ്പ് ശശികല തന്നെ ഇക്കാര്യത്തില്‍ വിശദീകരിക്കണം നല്‍കണമെന്നും കമ്മിഷന് അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടി ജനറല്‍ കൗണ്‍സിലിന് ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ അധികാരമുണ്ടെന്ന് കാട്ടിയാണ് അണ്ണാ ഡി.എം.കെ ശശികലയെ പാര്‍ട്ടി മേധാവിയാക്കിയ നടപടിയെ ന്യായീകരിക്കുന്നത്. മാത്രമല്ല തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മറ്റൊരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനമുണ്ടാവുമെന്നും വിശദീകരണത്തില്‍ പറയുന്നു.
Discussion about this post