ഡല്‍ഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍1 പേടകത്തെ നാസ കണ്ടെത്തി. പൂര്‍ണമായും വിജയമായിരുന്ന ചാന്ദ്രയാന്‍1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009 മാര്‍ച്ച് 29നാണ് നിലച്ചത്. പേടകങ്ങള്‍ കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാര്‍ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു. 2008-ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാന്‍1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതായിരുന്നു.
ചാന്ദ്രയാന്‍1-നെ കൂടാതെ നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്ററും നാസ കണ്ടെത്തി. ഏകദേശം 380,000 കിലോമീറ്റര്‍ അകലെയാണ് പേടകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചാന്ദ്രയാന്‍1 നെ കണ്ടെത്തിയെങ്കിലും ഇതിന് സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് വിവരം.
Discussion about this post