മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ഉത്തരവിട്ടിരിക്കുന്നത്. ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.എന്‍.എ. ഖാദറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലമ്പൂരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ കെ.എന്‍.എ. ഖാദര്‍ കളക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നതെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ മേള ഉദ്ഘാടനംചെയ്യുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇത് പരിഗണിച്ചാണ് ഇന്ന് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം.
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പെരുമാറ്റചട്ടവും നിലവില്‍ വന്നിരുന്നു. അടുത്തമാസം 12ന് ആണ് തിരഞ്ഞെടുപ്പ്. 17ന് ഫലം പുറത്ത് വരും.
Discussion about this post