മാസങ്ങളായി സ്വരൂപിച്ച വെച്ച 107 രൂപ ദരിദ്രര്‍ക്കായി നല്കി ഇന്‍ഡോറില്‍ നിന്നുള്ള ഭവ്യ ആവേദ് എന്ന ആറു വയസുകാരന് സമൂഹത്തിന് മാതൃകയായി. ആറു വയസുകാരന്റെ മനസിന്റെ കാരുണ്യമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അവന് അഭിനന്ദനമറിയിച്ച് കത്തയച്ചു.
കഴിഞ്ഞ വര്‍ഷത്തെ ജന്മദിനം മുതല്‍ സമ്പാദിച്ച 107 രൂപയാണ് ഭവ്യ ആവേദ് സാധുക്കുട്ടികളുടെ ക്ഷേമത്തിനായി ദാനം ചെയ്തത്.സംഭവം വാര്‍ത്തകളിലൂടെ അറിഞ്ഞ പ്രധാനമന്ത്രി 107 രൂപ നല്‍കിയത് താന്‍ അറിഞ്ഞുവെന്നും ഭവ്യ ആവേദിന്റെ നല്ല മനസിനെ അഭിനന്ദിക്കുന്നുവെന്നും കത്തിലൂടെ പറഞ്ഞു.
തന്റെ സ്കൂളുകളിലേക്കുള്ള യാത്രയില്‍ വഴിയരികിലൂടെ കാണുന്ന പട്ടിണി ബാല്യങ്ങളും വാര്‍ത്തകളിലൂടെ കാണുന്ന കഷ്ടപ്പാടുകളുമാണ് ആവേദിനെ ഇങ്ങനെ ചിന്തിപ്പിച്ചത്. തന്നെപ്പോലെ തന്നെ മറ്റ് കുട്ടികളും വളരണമെനനാണ് ആവേദിന്റെ ആഗ്രഹം.
Discussion about this post