പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്. അതിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഷാരൂഖ് പറഞ്ഞു. മുംബൈയില്‍ വച്ചു നടന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്.
തനിക്ക് ഒരുപാട് പ്രായമായിരിക്കുന്നുവെന്നും മൂന്നാമത്തെ കുഞ്ഞ് അബ്രാമിന് വെറും നാല് വയസ്സ് മാത്രമേ ആയിട്ടുള്ളുവെന്നും ഷാരൂഖ് പറഞ്ഞു. അവനൊപ്പം ഒരുപാട് കാലം ജീവിക്കണം എന്ന് ആഗ്രഹമുണ്ട്. ഇതെല്ലാം സാധ്യമാകണമെങ്കില്‍ ആരോഗ്യമുള്ള ജീവിത രീതി എത്രയും പെട്ടെന്ന് തിരഞ്ഞെടുത്തേ പറ്റു. അതിനാല്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ താന്‍ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണെന്നും ഷാരൂഖ് വ്യക്തമാക്കി.
Discussion about this post