ബെംഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവതിയ്ക്കെതിരെ കേസ്. തന്റെ ഫേസ്ബുക്ക് പേജില്‍ ആദിത്യനാഥിനെതിരായി ആക്ഷേപകരമായ പോസ്റ്റുകള്‍ നടത്തിയതിന് ബെംഗളൂരു സ്വദേശിയായ പ്രഭ എന്‍. ബെലവംഗലളയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയില്‍ യുവതിയ്ക്കെതിരായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു അഡീഷണല്‍ കമ്മീഷണര്‍ എസ്. രവി വ്യക്തമാക്കി.
യോഗി ആദിത്യനാഥിന്റെ മോശം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതായും യുവതിയ്ക്കെതിരായി നല്കിയ പരാതിയില്‍ ആരോപിക്കുന്നു. സൈബര്‍ നിയമപ്രകാരവും മതസ്പര്‍ദ്ദ വളര്‍ത്തുന്നതും അപകീര്‍ത്തികരവുമായ പ്രചരണം നടത്തിയതിനുമാണ് യുവതിയ്ക്കെതിരായി കേസെടുത്തിരിക്കുന്നത്.
Discussion about this post