കൊച്ചി: വെള്ളിയാഴ്ച റിലീസാകേണ്ട മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. ഇത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്കി.
സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നതാണ് ചട്ടം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവുമൊന്നും ഇതിനെ കാര്യമായി കാണുന്നില്ലെന്നാണ് സൂചന.
പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങളുമുണ്ടാക്കി. അറസ്റ്റും നടന്നു. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡില്‍ ചിത്രങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. ഇതിന് ശേഷം ഗ്രേറ്റ് ഫാദര്‍ പോലൊരു ചിത്രത്തിന്റെ സെന്‍സര്‍ ഭാഗം പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സുകാര്‍ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ചിത്രത്തിന്റെ ചെറിയ ഭാഗമാണ് പുറത്തുവന്നത്.
പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംക്ഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഡേവിഡ് നൈനാന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്നേഹയണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.
മാര്‍ച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
Discussion about this post