വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ്. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനം. ഇവാന്‍കയ്ക്ക് വൈറ്റ് ഹൗസില്‍ നേരത്തേ ഓഫീസ് അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണു സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിക്കാറുള്ളത്.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇവാന്‍കയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് അധികാരകേന്ദ്രമെന്നു വിശേഷണമുള്ള വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗില്‍ ഡൊണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരമേറ്റശേഷം ഇവാന്‍ക സ്ഥിരം സാന്നിധ്യമാണ്. ഇവാന്‍കയുടെ ഭര്‍ത്താവ് ജാര്‍ദ് കുഷ്നര്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവാണ്.
Discussion about this post