തൃശൂര്‍: തൃശൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. തളിക്കുളത്തെ അമൂല്യ എന്ന സ്വര്‍ണക്കടയിലാണ് മോഷണം നടന്നത്. എട്ട് കിലോ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും മോഷ്ടിക്കപ്പെട്ടു. പുറമെ എട്ട് ലക്ഷം രൂപയും മോഷണം പോയി.
ഞായറാഴ്ച പുലര്‍ച്ചെ പൂട്ടുപൊളിച്ചാണ് മോഷണ സംഘം ഉള്ളില്‍ക്കടന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. ഏതാനും പേരെ ചോദ്യം ചെയ്തുകഴിഞ്ഞു.
Discussion about this post