ഇന്ത്യന്‍ ടെലികോം രംഗത്തെ ഇപ്പോഴത്തെ രാജാവായ ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കനേഡിയന്‍ മൊബൈല്‍ ഡിവൈസ് മേക്കറായ ഡേറ്റാവൈന്‍ഡ് വരുന്നു. ലൈസന്‍സ് സമ്പാദിക്കാനും പ്രതിവര്‍ഷം 200 രൂപാ നിരക്കില്‍ ഡേറ്റാ സേവനം നല്‍കാനും ആദ്യ ആറ് മാസം ടെലികോം മേഖലയില്‍ 100 കോടി നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. രാജ്യത്തെ പാന്‍ ഇന്ത്യ വെര്‍ച്ച്വല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ലൈസന്‍സിനായി ഡേറ്റാവൈന്‍ഡ് ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ലൈസന്‍സ് ലഭിച്ചാല്‍ കമ്പനിയ്ക്ക് മൊബൈല്‍/ഡേറ്റാ സേവനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിയും. പക്ഷെ രാജ്യത്തെ ഏതെങ്കിലും ടെലികോം സേവന ദാതാക്കളുടെ പങ്കാളിത്തത്തോടെ മാത്രമേ ഡേറ്റാവൈന്ഡിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകൂ.
ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ആറ് മാസം ബിസിനസ് ലോഞ്ചിങ്ങിനായി 100 കോടി രൂപ നിക്ഷേപിക്കും. ഡേറ്റാ സര്‍വീസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയന്നും ഡേറ്റാവൈന്‍ഡ് സിഇഒ സുനീത് സിങ് ടുളി വ്യക്തമാക്കി. പ്രതിമാസം 20 രൂപയ്ക്കോ അതിന് താഴെയുള്ള തുകയ്ക്കോ ഡേറ്റാപ്ലാന് അവതരിപ്പിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും ടുളി പറഞ്ഞു.
പ്രതിമാസം ഡേറ്റയ്ക്കായി 1000-1500 രൂപ ചെലവഴിക്കുന്നവര്‍ക്ക് ജിയോയുടെ 300 രൂപ പ്ലാന്‍ താങ്ങും. 30 കോടി ആളുകളുടെ കാര്യമാണത്. മറ്റുള്ളവര്‍ പ്രതിമാസം 90 രൂപയാണ് മുടക്കുന്നത്. അവരെ സംബന്ധിച്ച് ജിയോ പ്ലാന്‍ ചെലവ് കുറഞ്ഞതല്ല. 20രൂപയ്ക്കോ അതിന് താഴെയുള്ള തുകയ്ക്കോ ഡേറ്റാ പ്ലാന്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു വര്‍ഷത്തെ ഡേറ്റാ സേവനത്തിന് 200 രൂപയില്‍ കൂടില്ലെന്നും
സുനീത് സിങ് ടുളി പറഞ്ഞു.
Discussion about this post