നിരക്കകൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 2016 -17 സാമ്പത്തിക വര്‍ഷത്തെ മൊത്തം നികുതി വരുമാനം 17.10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 18 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഫെബ്രുവരി 1 നു ബജറ്റ് അവതരിപ്പിച്ചപ്പോള്‍ 16.97 ലക്ഷം കോടി രൂപയുടെ വരവാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ധന വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നികുതി വരുമാനം 17 ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്.
ആദായ നികുതി ഉള്‍പ്പടെയുള്ള പ്രത്യക്ഷ നികുതി 14.2 ശതമാനം ഉയര്‍ന്നു 8.47 ലക്ഷം കോടിയായി. പരോക്ഷ നികുതിയാകട്ടെ, 22 ശതമാനം വളര്‍ച്ചയോടെ 8.63 ലക്ഷം കോടിയായി. കോര്‍പറേറ്റ് ആദായ നികുതിയില്‍ 13.1 ശതമാനം വളര്‍ച്ച രേഖപെടുത്തിയപ്പോള്‍ വ്യക്തിഗത ആദായ നികുതി വരുമാനത്തിലെ വളര്‍ച്ച 21 ശതമാനമാണ്. സേവന നികുതി വഴിയുള്ള വരുമാനം 20.2 ശതമാനം ഉയര്‍ന്നു 2.54 ലക്ഷം കോടിയായി.
Discussion about this post