എം.ടി തിരക്കഥ എഴുതിയ രണ്ടാമൂഴം എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന് അഭിനയിക്കുന്നില്ല. ഭീഷ്മരുടെ വേഷത്തില്‍ ബച്ചന് അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ബിഗ് ബിയുടെ മാധ്യമവൃത്തങ്ങള്‍ അറിയിച്ചു. 600 കോടി ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട മോഹന്‍ലാല്‍ ചിത്രത്തില്‍ ഭീമസേനനായി മോഹന്‍ലാലും ഭീഷ്മരായി ബച്ചനും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഭീമന്റെ റോളില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
. ജൂണില്‍ ഷൂട്ടിംഗ് തുടങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന് സംവിധാനം ചെയ്യുന്ന വി എ ശ്രീകുമാര്‍ മേനോന് ആണ് രണ്ടാമൂഴം സംവിധാനം ചെയ്യാനിരിക്കുന്നത്.
അമിതാബ് ബച്ചന് രഅഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ബിഗ് ബിയുടെ മാധ്യമവിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യാ എന്നീ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post