ഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന് പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധിനിര്‍ണയസമിതിയാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. രാവിലെ 11.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം തുടങ്ങി പത്തോളം മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്.
വിധിനിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പ്രിയദര്ശന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യനായിഡുവിന് കൈമാറി. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കനത്തമത്സരമാണ് പ്രാദേശിക സിനിമകള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ മന്ത്രി പറഞ്ഞു.
Discussion about this post