ഡല്‍ഹി: 64-ാം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച നടിയായി മലയാള നടി സുരഭിയെ തെരഞ്ഞെടുത്തു. മിന്നാമിനുങ്ങിലെ അഭിനയം ആണ് സുരഭിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. മുന്തിരിവള്ളികള്‍ തളിര്‍ക്കുന്പോള്‍, ജനതഗാരേജ്, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം.
ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു. ജാര്‍ഖണ്ഡിന് പ്രത്യേക ജൂറി പരാമര്‍ശം.
മികച്ച ചിത്രം- കാസവ് (മറാത്തി)
നടന്- അക്ഷയ്കുമാര്‍ (റസ്തം)
നടി- സുരഭി (മിന്നാമിനുങ്ങ്)
സംവിധായകന്- രാജേഷ് മപുസ്കര്‍ സിനിമ (വെന്റിലേറ്റര്‍)
തിരക്കഥ ശ്യാം പുഷ്കരന് ( മഹേഷിന്റെ പ്രതികാരം)
മലയാള ചിത്രം- മഹേഷിന്റെ പ്രതികാരം
ഛായാഗ്രാഹകന്‍ – തിരുനാവുക്കരശ് (24 തമിഴ് ചിത്രം)
സഹനടൻ: മനോജ് ജോഷി
സഹനടി- സൈറാ വസീം (ദംഗല്‍)
ബാലതാരം- ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം)
നുര്‍ ഇസ്ലാം (കന്നഡ)
മനോഹര.കെ (ബംഗാളി)
ഹിന്ദി ചിത്രം-നീര്‍ജാ
നവാഗത സിനിമയ്ക്കുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം- ദീപ് ചൗധരി (അലീഫ)
ജനപ്രിയ ചിത്രം- സന്തതം ഭവതി (തെലുങ്ക്)
നൃത്തസംവിധാനം- രാജു സുന്ദരം (ജനതാ ഗാരേജ്)
ആക്ഷന്‍ കൊറിയോഗ്രഫി – പീറ്റര്‍ ഹെയിന് (പുലിമുരുകന്)
പിന്നണി ഗായിക – ഇമാന് ചക്രവര്‍ത്തി പ്രാക്തന്‍ – ബംഗാളി സിനിമ
പിന്നണി ഗായകന്- സുന്ദര അയ്യര്‍ (ജോക്കര്‍)
മികച്ച സംഗീത സംവിധാനം- ബാബു പദ്മനാഭ( ലാമ)
ഗാനരചന വൈരമുത്തു (എന്ത പക്കം ധര്‍മ്മദുരൈ)
സൗണ്ട് റെക്കോര്‍ഡിംഗ് – ജയദേവന് ചക്കാടത്ത് (കാട് പൂക്കുന്ന നേരം)
പ്രത്യേക ജൂറി പരാമര്‍ശം അഭിനയം : സോനം കപൂര്‍ (നീര്‍ജ)
പ്രൊഡക്ഷന്‍ ഡിസൈന്‍ -സുവിത ചക്രവര്‍ത്തി (24)
പാരിസ്ഥിതിക ചിത്രം-ദ ടൈഗര്‍ ഹു ക്രോസ്ഡ് ദ ലൈന്‍
കുട്ടികളുടെ ചിത്രം- ധനക് (നാഗേഷ് കുക്കുനൂര്‍)
തമിഴ് ചിത്രം- ജോക്കര്‍
തെലുങ്ക് ചിത്രം- പെലി ചുക്ലു
മറാത്തി ചിത്രം – ദശക്രിയ
കന്നഡ ചിത്രം-റിസര്‍വേഷന്‍
ഗുജറാത്തി ചിത്രം – റോങ്ങ് സൈഡ് രാജു
ബംഗാളി സിനിമ – ബിസര്‍ജന്‍
നോണ്‍ ഫീച്ചര്‍ വിഭാഗം
ഹ്രസ്വ ചിത്രം- അബ്ബ
ഡോക്യുമെന്ററി: ചെമ്പൈ
ചലച്ചിത്ര നിരൂപണം ജി ധനഞ്ജയന്
ചലച്ചിത്ര പഠനം കെ പി ജയശങ്കര്‍, അജ്ഞജലി മൊണ്ടറോ
സിനിമാ ഗ്രന്ഥം ലതാ സുര്‍ഗാഥ
പ്രത്യേക ജൂറി പരാമര്‍ശം
(സിനിമ) മുക്തിഭവന്‍
അഭിനയം : ആദില്‍ ഹുസൈന്
ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനം: ഉത്തര്‍പ്രദേശ്
പ്രത്യേക ജൂറി പരാമര്‍ശം: ജാര്‍ഖണ്ഡ്
Discussion about this post