തിരുവനന്തപുരം: തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും സിപിഎം വാദിക്കുന്നു. പോലീസ് പെരുമാറിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.
ഡിജിപി ഓഫീസിലെ സംഘര്‍ഷം ആസൂത്രിതമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചെന്നും സിപിഎം ആരോപിക്കുന്നു.
Discussion about this post