ഓവല്‍: ഓവലില്‍ പാക്കിസ്ഥാന്റെ ചി്റകരിഞ്ഞ് ആതിഥേയരായ ഓസ്ട്രലിയ സെമി ഫൈനലില്‍ കടന്നു. ഏഷ്യന്‍ കരുത്തരായ ഇന്ത്യയാണ് ഓസിസിന്റെ സെമി എതിരാളികള്‍.
സെമിയില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയൊരുങ്ങുമോ എന്ന് കാത്തിരുന്നവരെ നിരാശരാക്കി കൊണ്ട് തികച്ചും ആധികാരികമായായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് 213റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് 33.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
65 റണ്‍സെടുത്ത സ്മിത്തും, അര്‍ദ്ധ സെഞ്ച്വറി നേടിയ വാട്സണു(64)മാണ് പാക് പ്രതീക്ഷ തല്ലികെടുത്തിയത്. മാക്സവെല്ലും(44) മികച്ച പിന്തുണ നല്കി.
നേരത്തെ നാല് വിക്കറ്റെടുത്ത ഹസ്ലെവുഡാണ് പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഓപ്പണര്‍മാരായ അഹമ്മദ് ഷെഹസാദ് (5), സര്‍ഫ്രാസ് അഹമ്മദ് (10) എന്നിവര്‍ തുടക്കത്തില്‍ പുറത്തായതോടെ പാക്കിസ്ഥാന് ബാക് ഫൂട്ടിലായി. തുടര്‍ന്ന് ഹാരിസ് സൊഹെയ്ലും(41), മിഷ് ബ ഉള് ഹഖും(34) ചെറുത്ത് നില്പ് നടത്തിയെങ്കിലും ഇരുവരും പുറത്തായതോടെ പാക് ബാറ്റിംഗ് പ്രതിരോധത്തിലായി. മഖ്സൂദ്929), അഫ്രിഡ(23), വഹാബ് റിയാസ്(16) എന്നിവര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.
Discussion about this post