തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ മാസ ശമ്പളം ഒരു ലക്ഷത്തിലധികം രൂപ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ എം.വി. ജയരാജന്റെ ശമ്പള സ്കെയില്‍ 77400-115,200 രുപയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി. ജയരാജന് കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചുമതലയേല്‍ക്കുന്നത്. ഇത്ര കനത്ത ശമ്പളം നല്കി പാര്‍ട്ടി അംഗത്തെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചതില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാണ്.ചെലവ് ചുരുക്കും എന്ന പ്രഖ്യാപനവുമായി എത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതികൂട്ടലാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഏ് ഉപദേശകരെയാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമിച്ചിരിക്കുന്നത്.
ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജയരാജനെത്തുന്നത്. എം. ശിവശങ്കറാണ് അതുവരെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്.
പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറച്ചും മന്ത്രിമാരുടെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും മന്ത്രിമാര്‍ മാതൃകകാട്ടിുമെന്നായിരുന്നു നേരത്തെ അധികാരമേറ്റയുടനുള്ള ഇടത് നേതാക്കളുടെ അവകാശവാദം. മന്ത്രിമാരുടെ എസ്കോര്‍ട്ട് കുറക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായി. എന്നാല്‍ പതുക്കെ പതുക്കെ വാഗ്ദാനങ്ങളില്‍ നിന്ന് മന്ത്രിമാര്‍ പിന്‍വാങ്ങുകയാണ് എന്നാണ് ആക്ഷേപം. പാര്‍ട്ടി അംഗങ്ങളേയും, ബന്ധുകളെയും വിവിധ തസ്തികകളില്‍ നിയമിക്കല്‍ തുടങ്ങി നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്ന് കഴിഞ്ഞു. ഇപി ജയരാജന് ബന്ധുനിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി.
Discussion about this post