മുംബൈ: മുസ്ലിം ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ പ്രമുഖ ബോളിവുഡ് ഗായകന്‍ സോനു നിഗം. ട്വിറ്ററിലൂടെയാണ് നിഗം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ ഉറങ്ങിയെണീക്കേണ്ടി വരുന്നു. എന്നാണീ നിര്‍ബന്ധിത മതവികാരപ്രകടനം അവസാനിപ്പിക്കേണ്ടിവരിക. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണ് ശേഷം പിന്നെന്തിനാണീ കോലാഹലം എന്നായിരുന്നു സോനു നിഗമിന്റെ ആദ്യ ട്വീറ്റ്.
മത അനുയായി അല്ലാത്ത ഒരാളെ വൈദ്യുതി ഉപയോഗിച്ച് വിളിച്ചുണര്‍ത്തുന്ന ക്ഷേത്രങ്ങളോടോ ഗുരുദ്വാരകളോടോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും സോനുവിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post