മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇതുവരെ കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റിനെ നിങ്ങള്‍ക്ക് ഈ ചിത്രത്തിലൂടെ കാണാനാകുമെന്നും സന്തോഷ് പറഞ്ഞു.
ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളജ് പ്രഫസറായാണ് മമ്മൂട്ടി എത്തുന്നത്. ഇതേ കോളജിലെ പ്യൂണിന്റെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘മമ്മൂട്ടിയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ല. സത്യം പറഞ്ഞാല്‍ ത്രില്ലടിച്ചിരിക്കുകയാണ്. ‘ അദ്ദേഹം പറയുന്നു. മമ്മൂട്ടി സിനിമയോട് കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുമാസത്തെ ഡേറ്റാണ് ഈ ചിത്രത്തിനായി സന്തോഷ് പണ്ഡിറ്റ് നല്‍കിയിരിക്കുന്നത്. ഇതിനുവേണ്ടി സ്വന്തമായി സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളുടെ ചിത്രീകരണം രണ്ടുമാസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പും തനിക്ക് അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും നല്ല തിരക്കഥ അല്ലാത്തതിനാലാണ് അഭിനയിക്കാതിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് വേഷമിടുന്നത്. വലിയൊരു താര നിരതന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
Discussion about this post