വാഷിങ്ടണ്‍: എച്ച്1 ബി വിസ നടപടികളില്‍ മാറ്റം വരുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ന് പ്രാബല്യത്തിലാകും. ചട്ടങ്ങള്‍ പുതുക്കി ഇന്ന് ഉത്തരവിറക്കുമെന്ന് വിസ്കോണിലേക്കുള്ള യാത്രയ്ക്കിടെ ട്രംപ് വ്യക്തമാക്കി.
ടാറ്റ കണ്‍സള്‍ട്ടന്‍സി, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, എംഫാസിസ് കോര്പ്പറേഷന് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ തിരിച്ചടി. കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ജോലിക്കാരെ കൂടുതല്‍ ശമ്പളം നല്കി നിയമിക്കണമെന്നാണ് ചട്ടങ്ങളിലെ പ്രധാന മാറ്റം. ഇത് യുഎസ് പൗരന്മാര്ക്ക് ഗുണമാകുമെന്നാണ് കരുതുന്നത്.
എന്നാല്‍, ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും. യുഎസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആഭ്യന്തര ഉത്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന ആവശ്യവും വിസ്കോണ്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഉയര്‍ത്തി.
Discussion about this post