തിരുവനന്തപുരം:ഇടത് പക്ഷ വനിത എംഎല്‍എമാര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെസി അബു നടത്തിയ പരാമര്‍ശത്തിനതെിരെ വ്യാപക പ്രതിഷേധം. നിയമസഭയില്‍ ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജി മോള് ആസ്വദിക്കുകയായിരുന്നു എന്നിങ്ങനെയായിരുന്നു അബുവിന്റെ വിവാദ പരാമര്‍ശങ്ങള്‍.
ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന് പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് അബു പരസ്യമായി മാപ്പ് പറയണം. ഇല്ലെങ്കില്‍ അബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും വി.എം സുധീരന് പറഞ്ഞു. സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് കെസി ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞു. വാര്‍ത്താ കുറിപ്പിലാണ് കെസി അബു മാപ്പ് പറഞ്ഞത്.
തന്റെ പ്രസ്താവനയുടെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്ന് കെസി അബു വിശദീകരിച്ചു. ബിജിമോളുടെ മുഖത്ത് ദ്വേഷ്യഭാവമുണ്ടായിരുന്നില്ലെന്നാണ് ഉദ്ദേശിച്ചത്. ജമീല പ്രകാശത്തിന്റെ മുഖഭാവമായിരുന്നില്ല ബിജി മോളുടേത് എന്നാണ് ഉദ്ദേശിച്ചത്. കെപിസിസി പ്രസിഡണ്ടുമായി സംസാരിച്ച ശേഷം തന്റെ അഭിപ്രായം പിന്നീട് പറയാമെന്നും , പ്രസിഡണ്ടിന്റെ വാക്കുകള്‍ അനുസരിക്കുമെന്നും അബു പറഞ്ഞു.
ഇതിനിടെ എംഎസ് ബിജി മോള് എംഎല്‍എ രേഖാമൂലം ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇടത് യുവജനസംഘടനകള്‍ അബുവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ജനാധിപത്യ മഹിള അസോസിയേഷന് അബുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട നഗരത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് എഐവൈഎഫ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
Discussion about this post