ഡല്‍ഹി: ജിയോ തരംഗത്തെ മറികടക്കാന്‍ വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. 333 രൂപയുടെ ഡാറ്റാ റീചാര്‍ജില്‍ 90 ദിവസ കാലാവധിയില്‍ 270 ജിബി ത്രീജി ലഭിക്കും. ദിവസേന 3 ജിബി വീതമായിരിക്കും ഈ പ്ലാനില്‍ ലഭിക്കുക. അതായത് 1.23 രൂപയ്ക്ക് ഒരു ജിബി. മറ്റ് ടെലികോം കമ്പനികള്‍ 4 ജി ഓഫറുമായി കടുത്ത മത്സരം സൃഷ്ടിക്കുമ്പോഴാണ് ത്രീജിയില്‍ മറ്റാരും നല്‍കാത്ത ഓഫറുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ വരുന്നത്.
‘ദില്‍ കോല് കെ ബോല്‍’ എന്ന പേരില്‍ 349 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ലോക്കല്‍, എസ്ടിഡി കോളുകള്‍ അണ്‍ലിമിറ്റഡായിരിക്കും. ഒപ്പം 3 ജി സ്പീഡില്‍ 2 ജിബി എല്ലാ ദിവസും ലഭിക്കും. 2 ജിബി ഡേറ്റയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വേഗത സെക്കന്‍ഡില്‍ 80 കിലോബൈറ്റായി കുറയും.
‘നെഹലേ പെ ദേഹല’ എന്ന പേരില്‍ മൂന്നാമതൊരു പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ളാന്‍ പ്രകാരം ബിഎസ്എന്‍എല്ലില്‍ നിന്നും ബിഎസ്എന്‍എല്ലിലേക്ക് 3000 മിനിറ്റും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 1800 മിനിറ്റും ടോക് ടൈമും ലഭിക്കുന്ന 395 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്.
ഇതോടൊപ്പം ദിവസേന 2 ജിബി ഡാറ്റ 3ജി സ്പീഡില്‍ ലഭിക്കും. 71 ദിവസമായിരിക്കും ഈ പ്ലാനിന്റെ കാലാവധി.
Discussion about this post