കൊല്ലം: ക്ഷേമനിധി പെന്ഷന് ലഭിക്കുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിച്ചുരുക്കി ഇടത് സര്‍ക്കാര്‍. ക്ഷേമനിധി പെന്ഷന് കിട്ടുന്നവര്‍ക്ക് ലഭിച്ചിരുന്ന 1100 രൂപ പെന്ഷന് 600 രൂപയായാണ് വെട്ടിച്ചുരുക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ആനുകൂല്യമാണ് ഇടത് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേരെ ഇത് നേരിട്ട് ബാധിക്കും.
കശുവണ്ടി, കയര്‍, മത്സ്യമേഖല അടക്കമുള്ള പരമ്പരാഗത മേഖലകളില്‍ ജോലി ചെയ്യുന്ന മനുഷ്യരെയാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കുക. ഇവര്‍ ജോലി ചെയ്തിരുന്ന കാലത്ത് അടച്ചിരുന്ന ക്ഷേമനിധിയില്‍ അടച്ച തുകയ്ക്കനുസരിച്ച് 1000 രൂപ വരെയാണ് പെന്ഷന് ലഭിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ക്ഷേമ നിധിയില്‍ നിന്ന് പെന്ഷന് പിന്‍വലിക്കുന്നതിനാല്‍ ഇതില്‍ വീണ്ടും കുറവ് സംഭവിക്കുന്നു. എന്നാല്‍ രണ്ട് പെന്ഷന് ലഭിക്കുന്നു എന്നപേരിലാണ് ക്ഷേമ പെന്‍ഷനുകളില്‍ വലിയ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.
വിധവ പെന്ഷന് അടക്കമുള്ളവ ലഭിച്ചുകൊണ്ടിരുന്നവര്‍ക്ക് കഴിഞ്ഞ രണ്ടുതവണയായി വെട്ടിക്കുറച്ച തുകയാണ് പെന്‍ഷനായി ലഭിക്കുന്നത്. അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പട്ടുന്നു. ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചാലും ഇവര്‍ക്ക് ആ വര്‍ധനവ് ലഭിക്കില്ല. മാത്രമല്ല ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് ഇവരെ ഒഴിവാക്കാനും നീക്കം നല്ക്കുന്നുണ്ട്.
Discussion about this post