നീണ്ട 18 വര്‍ഷ കാലത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി പ്രിയദര്ശന് ചിത്രം. മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളിലും മോഹന്‍ലാലിനെ നായകനാക്കിയിട്ടുള്ള പ്രിയദര്ശന് മമ്മൂട്ടിക്കൊപ്പം വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. 18 വര്‍ഷം മുന്‍പ് പുറത്തെത്തിയ ‘മേഘ’മാണ് പ്രിയദര്‍ശനും മമ്മൂട്ടിയും ഒരുമിച്ച അവസാനചിത്രം.
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പുതുമയുള്ള റോഡ് മൂവിയാണ് അണിറയില് ഒരുങ്ങുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ പ്രോജക്ടിനെക്കുറിച്ച് ആലോചനകളാണ് നടക്കുന്നതെന്നും തിരക്കഥ പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണെന്നും പ്രിയദര്ശന് ഒരു സ്വകാര്യ ഓണ്‍ലൈന്‍ നല്കിയ അഭുമുഖത്തില്‍ പറഞ്ഞു. അതിനുശേഷമേ പ്രോജക്ട് ഉറപ്പിക്കൂ എന്നും പ്രിയദര്ശന് വ്യ്ക്തമാക്കി.
അതേസമയം മമ്മൂട്ടിയുടേതായി രണ്ട് സിനിമകളാണ് ഇപ്പോള്‍ തീയേറ്ററുകളിലുള്ളത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഫാദറും’ രഞ്ജിത്തിന്റെ ‘പുത്തന്‍പണ’വും. അതില്‍ ഗ്രേറ്റ്ഫാദര്‍ 25 ദിവസത്തിലേക്ക് എത്തുമ്പോള്‍ ആഗോള ബോക്സ്ഓഫീസില്‍ 50 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. പൃഥ്വിരാജ്, സന്തോഷ് ശിവന്, ആര്യ, ഷാജി നടേശന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിച്ചത്.
Discussion about this post