ഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഫാക്ടിനെ രക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കും ഫാക്ട് സംരക്ഷണ സമിതി നേതാക്കള്‍ക്കുമാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.
ഫാക്ടില്‍ ഉയര്‍ന്ന ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപസമിതിക്ക് രൂപം നല്കി. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും ഫാക്ട് സംരക്ഷണ സമിതി അംഗങ്ങളും ഉള്‍പ്പെട്ട പ്രതിനിധി സംഘത്തിനാണ് ഫാക്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയത്.
Discussion about this post