ഡല്‍ഹി: ഛത്തിസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. നോട്ട് പിന്‍വലിക്കല്‍ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിക്കലിന് ശേഷം നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ കുറവ് ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. നക്സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിെന്റ ട്വീറ്റ്.
Discussion about this post