അമ്റോഹ: സ്പീഡ് പോസ്റ്റിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലി. സംഭവവുമായി ബന്ധപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹായം തേടി.
യു.പിയിലെ അമ്റോഹ ജില്ലയിലാണ് സംഭവം. ആരിഫ് അലി എന്നയാളാണ് തന്റെ ഭാര്യയെ സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലിയത്.
2014 ജൂണിലാണ് ആരിഫ് യുവതിയെ വിവാഹം കഴിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞു. 2015ല്‍ സ്വന്തം വീട്ടിലേക്ക് യുവതയെ പറഞ്ഞയക്കുകയും പിന്നീട് സ്പീഡ് പോസ്റ്റിലൂടെ മുത്തലാഖ് ചെല്ലുകയുമായിരുന്നു.
ഇതിനെതിരെ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതിയിരിക്കുകയാണ്. മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെയാണ് ഇതിനെതിരെ പരാതി വ്യാപകമായിരിക്കുന്നത്.
Discussion about this post