ലക്നൗ: പീഡനക്കേസിലെ പ്രതിയായ സമാജ്വാദി പാര്‍ട്ടി നേതാവിന് ജാമ്യം നല്കിയ ലക്നൗ കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി ജഡ്ജി സസ്പെന്റ് ചെയ്തു.
മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിക്കാണ് പോക്സോ പ്രത്യേക കോടതി ഓം പ്രകാശ് മിശ്ര ചൊവ്വാഴ്ച ജാമ്യം നല്‍കിയത്. തുടര്‍ന്ന് യു.പി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു.
യുവതിയെ മാനഭംഗപ്പെടുത്തുകയും അവരുടെ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമാണ് 49കാരനായ പ്രജാപതിക്ക് എതിരെ കേസെടുത്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നവരെ പ്രജാപതിയുടെ ജാമ്യം ഹൈക്കോടതി തടഞ്ഞു. കേസ് പരിഗണിച്ച പോക്സോ കോടതി, പ്രതിയെ രാഷ്ട്രീയ വൈരാഗ്യം വച്ചാണ് അറസ്ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
Discussion about this post