തിരുവനന്തപുരം: കേരളത്തില്‍ പൊലീസ് മേധാവിക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലിസ് മേധാവിക്ക് പോലും നീതി ലഭിക്കാത്ത കേരളത്തില്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.ജി.പി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണ്. കോടതി വിധി നടപ്പിലാക്കുകയെന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നിരിക്കെ മുഖ്യമന്ത്രി തുടരുന്ന മൗനം കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രമേശ് ആരോപിച്ചു.
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല. മതസാമുദായിക നേതാക്കളെ സര്‍വകക്ഷിയോഗത്തില്‍ വിളിച്ചത് റവന്യുവകുപ്പും മന്ത്രിയും നടത്തുന്ന കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ അട്ടിമറിക്കാനാണെന്നും രമേശ് കുറ്റപ്പെടുത്തി
Discussion about this post