ഹിന്ദു ദേവതയായ കാളിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പ്രശസ്ത അമേരിക്കന്‍ പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ കാത്തി പെരി. ഇപ്പോഴത്ത മാനസീകാവസ്ഥ എന്ന കമന്റോടെ ശിവന്റെ നെഞ്ചില്‍ ചവുട്ടി നില്ക്കുന്ന കാളിരൂപമാണ് പെരി പോസ്റ്റ് ചെയ്തത്.
മാസങ്ങള്‍ക്ക് മുമ്പ് മിലെയ് സൈറസ് തന്റെ വസതിയില്‍ ലക്ഷ്മി പൂജ നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിറകെയാണ് മറ്റൊരു ഗായികയ്ക്ക് കൂടി ഹിന്ദു ദൈവം പ്രചോദമാകുന്നത്. വിഷയം ഇതിനകം ലോകമമ്പാടും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
താങ്കളുടെ മാനസീകാവസ്ഥയുമായി ബന്ധപ്പെടുത്താവുന്നതാണോ കാളി എന്നിങ്ങനെ പെരിയെ വിമര്‍ശിച്ചു കൊണ്ടുള്ള ട്രോളുകളും പുറത്ത് വരുന്നുണ്ട്.
2010ല്‍ റസ്സല്‍ ബ്രാന്‍ഡുമായുള്ള വിവാഹത്തിന് രാജസ്ഥാനിലെ സ്ഥലം തെരഞ്ഞെടുത്തതും, ഇന്ത്യന്‍ പാരമ്പര്യ രീതിയിലുള്ള വിവാഹം നടത്തിയതും ചര്‍ച്ചയായിരുന്നു.
Discussion about this post