ചെന്നൈ: രാഷ്ട്രീയ പ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടികാഴ്ചയിലാണ് രജനി തന്റെ നിലപാട് വ്യക്തമാക്കിയത്.
”ഞാന്‍ ഒരു നടനാണ്. ദൈവഹിതവും അതാണ്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാര്‍ട്ടിയെയും നിലവില്‍ ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല”, അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പൊതു സേവനം പണമുണ്ടാക്കുന്നതിന് ദുരുപയോഗം ചെയ്യുന്നവരെ പിന്തുണക്കില്ല. രാഷ്ട്രീയക്കാര്‍ എന്റെ പേര് വോട്ട് ബാങ്കിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല- രജനി പറഞ്ഞു.
Discussion about this post