തിരുവനന്തപുരം: പ്രകോപന പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യാവാഹകിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ നെയ്യാറ്റിന് കര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
Discussion about this post